Home

മനുഷ്യ ഒരാളല്ല

ഒറ്റയല്ലാത്ത പലയിടങ്ങളിലായി ചിതറിക്കിടക്കുന്ന മനുഷ്യരാണ് ഞങ്ങൾ .ലോകത്താകമാനം നടക്കുന്ന മനുഷ്യ സ്‌നേഹ പോരാട്ടങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുക എന്നുള്ളതാണ് നിലവിലെ ലക്ഷ്യം . ഞങ്ങളിൽ ഇന്ന് 6 വ്യക്തികൾ ഉണ്ട്. മലയാളം അറിയുന്ന ലോകത്തിന്റെ പല കോണുകളിൽ കിടക്കുന്നവർ. ഞങ്ങൾക്ക് പരസ്പരം ശരിയായ പേരുകൾ പോലും അറിയില്ല, ഞങ്ങളുടെ കഥകൾ/ ജീവിതങ്ങൾ/എഴുത്തുകൾ / രാഷ്ട്രീയം ഒക്കെ ഈ സമൂഹത്തോട് പറയാനുള്ള ഇടമാണ് മനുഷ്യ. അനവധിയായ അവഗണനയുടെയും സ്വയം രൂപീകരിക്കലിന്റെയും, ജീവിതാവസ്‌ഥയുടെയും കഥകൾ . നല്ല വായനക്കാരെ പ്രതീക്ഷിക്കുന്നു.

മനുഷ്യ

അന്ന്

അന്ന് ഞാൻ എട്ടാം ക്ലാസ്സിൽ പഠിക്കുന്ന കുഞ്ഞു പയ്യനാണ്. മറ്റുള്ളവരോടൊന്നും അധികം മിണ്ടാൻ എനിക്ക് ഇഷ്ടമായിരുന്നില്ല. ജീവിതത്തിൽ ശരീരം പ്രയോഗത്തിൽ വരുന്ന സ്കൂൾ പഠനം അവീടെയാണ് ആരംഭിക്കുന്നത്. പണ്ടത്തെ ഓര്മയിലും എൻട്രൻസ് ക്ലാസ്സിനായി തൃശ്ശൂരിലെ ഓര്മയിലും കൂടെയുണ്ടായിരുന്ന ആളുടെ കഥായാണ് ഇന്ന് പറയാൻ പോകുന്നത്. പാലക്കാടുള്ള ഇടത്തരം കുടുംബത്തിലെ സാമ്പത്തീക ഞെരുക്കങ്ങളിൽ പെട്ടിട്ട് എന്ത് ചെയ്യണമെന്ന് തിരിച്ചറിവില്ലാത്ത കുടുംബാന്തരീക്ഷം. തമിഴരുടെ ഇടയിലെ വാസം, ഇടയ്ക്കിടയ്ക്കുള്ള വാടക വീട്ടിൽ നിന്നുമുള്ള കുടിയിറക്കൽ ഒക്കെ സംഭവിക്കുന്നുണ്ട്. സ്വാഭാവികമായും എനിക്കും അന്ന്Continue reading “അന്ന്”

ആദ്യ ഓർമ്മകൾ

അസാധാരണമല്ലാത്ത ഒരു പാലക്കാടൻ ഗ്രാമം. അവിടുത്തെ സ്കൂൾ ജീവിതം വലിയതൊന്നും എന്റെ ജീവിതത്തിൽ നൽകിയിരുന്നില്ല. എപ്പോഴ്ജ്ഉം വിമര്ശിക്കപ്പെട്ട ഒരു സാധാരണ പയ്യൻ . ജീവിതം എന്നത് ആകെ പ്രയോഗിക്കുന്നത് കേരളപാഠാ വലിയിലെ വരികളിലാണ്. ആ ചുളിഞ്ഞ പുസ്തക കൂട്ടത്തിനിടയിൽ കൊണ്ടു നടന്നിരുന്നത് ഇത്രയേറെ സ്വയം നാശിനിയായ എന്റെ ഈഗോ ആണെന്ന് പിന്നോട്ട് നോക്കുമ്പോൾ തോന്നിപോകുന്നു. ആരുടെയെങ്കിലും അംഗീകാരം കിട്ടിയാലും അതിനേക്കാളേറെ മുറിവേൽപ്പിക്കുന്ന സാഹചര്യങ്ങളിൽ കൂടി മനസ് വികസിച്ചു തുടങ്ങി. അന്നൊക്കെ എന്റെ ക്ലാസ്സിലെ ,എന്റെ പ്രായത്തിലെ അല്ലെങ്കിൽContinue reading “ആദ്യ ഓർമ്മകൾ”

ഇന്നലെ

ഇതൊക്കെ ആരംഭിക്കുന്നത് ഇന്നലെ ഒന്നുമല്ല.എനിക്ക് ഒന്നും ഓര്മ കിട്ടാത്തതു പോലെ അനുഭവപ്പെടുന്നു. ഞാൻ വിളിച്ചു . പതിവുപോലെ ഒരു സംഭാഷണം. ഇതുവരെ ഉണ്ടായ എല്ലാം അറിയുന്ന ഒരു മനുഷ്യനാണ് അവൻ . അവനോട് അല്ലാതെ ഇതൊക്കെ പറയാൻ എനിക്ക് മറ്റാരുമില്ല. ആത്യന്തികം ജനാധിപത്യ വാദി . എന്തിനാണ് എന്നെപോലെ എഴുതുകയും വായിക്കുകയും ഒന്നുമേ ചെയ്യാത്ത ഒരാൾക്ക് ഒരു ബ്ലോഗ് പോലുള്ള സാധനം.ഞാൻ പണ്ട് ചിന്തിച്ചതൊക്കെ അങ്ങനെ ആയിരുന്നു. വായനക്കാരെ നിർമിക്കാൻ എനിക്ക് ആഗ്രഹവും അത്രയുണ്ടോ. എന്റെ സ്വകാര്യതയെContinue reading “ഇന്നലെ”

heree…..

ഞങ്ങൾക്ക് നിങ്ങളുടെ അഭിപ്രായങ്ങൾ, വിമർശനങ്ങൾ, നിരീക്ഷണങ്ങൾ, എഴുത്തുകൾ ഒക്കെ അയക്കുക manushyathe@gmail.com

SUBSCRIBE TO OUR NEWSLETTER

Create your website with WordPress.com
Get started